മുഅസ്സസ കമ്പനിയായായാൽ തൊഴിലാളികളെ എങ്ങനെ മാറ്റും? സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു
ഒരു സ്ഥാപനം (മുഅസ്സസ) കമ്പനിയായി മാറുന്ന സാഹചര്യത്തിൽ തൊഴിലാളികളെ എങ്ങനെ കമ്പനി രേഖകളിലേക്ക് മാറ്റും എന്ന സംശയത്തിനു സൗദി മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.
വാണിജ്യ രജിസ്ട്രേഷൻ ഒരു സ്ഥാപനത്തിൽ നിന്ന് ഒരു കമ്പനിയിലേക്ക് മാറ്റുമ്പോൾ, ലേബർ ഓഫീസ് ഇത് അവലോകനം ചെയ്യുകയും മുൻ ഫയൽ നടപടിക്രമങ്ങൾക്ക് കീഴിൽ എന്ന സ്ഥിതിയിലേക്ക് മാറ്റുകയും പുതിയ ഫയൽ തുറക്കുകയും ചെയ്യും.
വിദേശ തൊഴിലാളികൾ ഓട്ടോമാറ്റിക്കായും സ്വദേശികൾ സോഷ്യൽ ഇൻഷൂറൻസിലുടെയുമാണ് മാറുകയെന്നും മന്ത്രാലയം സൂചിപ്പിച്ചു.
ഗാർഹിക തൊഴിലാളികൾക്ക് ഖിവ പോർട്ടൽ വഴി കമ്പനികളിലേക്ക് മാറാമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa