Sunday, September 22, 2024
Saudi ArabiaTop Stories

റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

ഈ വർഷത്തെ റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലുമുള്ള വിശ്വാസികളോട് സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു.

ശഅബാൻ 29 അഥവാ ഏപ്രിൽ 1 വെള്ളിയാഴ്ച വൈകുന്നേരം നഗ്നനേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങളുടെ സഹായത്തോടെയോ മാസപ്പിറവി കണ്ടവർ സമീപമുള്ള കോടതിയിൽ അത് സാക്ഷ്യപ്പെടുത്തണം.

സുപ്രീം കോടതിയുടെ പ്രസ്താവനയുടെ ചുരുക്കം ഇങ്ങനെ വായിക്കാം:  “മുൻ ഉത്തരവുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ, അല്ലാഹുവിന്റെ തിരുദൂതരുടെ മാർഗനിർദേശം അനുസരിച്ച് രാജ്യത്തെ മുഴുവൻ മുസ് ലിംകളും ശഅബാൻ 29 നു മാസപ്പിറവി നിരീക്ഷിക്കണം.

നഗ്നനേത്രങ്ങൾ കൊണ്ടോ ടെലസകോപ്പ് മുഖേനയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയെയോ  കോടതിയുമായി ബന്ധപ്പെടാൻ സഹായിക്കുകയോ ചെയ്യുന്ന അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് സുപ്രീം കോടതി അഭ്യർത്ഥിക്കുന്നു.

തീരുമാനമെടുക്കാൻ കഴിവുള്ളവർ ഈ വിഷയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ഇതിനായി മേഖലകളിൽ രൂപീകരിക്കുന്ന കമ്മിറ്റികളിൽ ചേരുകയും നീതിയിലും ഭക്തിയിലും സഹകരിച്ച് അതിന്റെ  പ്രതിഫലം കൊയ്യുകയും ചെയ്യുമെന്ന് കോടതി പ്രതീക്ഷിക്കുന്നു.

അല്ലാഹു അനുഗ്രഹിക്കട്ടെ, അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും നമ്മുടെ പ്രവാചകൻ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ എല്ലാ കുടുംബത്തിനും കൂട്ടാളികൾക്കും ഉണ്ടാകട്ടെ”.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്