Monday, November 25, 2024
Saudi ArabiaTop Stories

പുതിയ തീരുമാനം സൗദിയിലേക്കുള്ള ഫ്രീ വിസകളെ സാരമായി ബാധിച്ചേക്കും; നിലവിൽ സ്വന്തന്ത്ര പ്രൊഫഷനുകളിലുള്ളവരെ സാരമായി ബാധിക്കില്ലെന്ന് നിരീക്ഷണം

ഏതെങ്കിലും ഒരു പ്രത്യേക തൊഴിൽ മേഖലയിലേക്ക് ചേർക്കാതെ വെറും ആമിൽ, ഡ്രൈവർ, ഇലക്ട്രീഷ്യൻ , മെക്കാനിക്ക്, സെയിൽസ്മാൻ പോലുള്ള വിവിധ സ്വതന്ത്ര പ്രൊഫഷനുകൾ പിൻ വലിക്കാനുള്ള സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം ഫ്രീ വിസക്കച്ചവടക്കാർക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷണം.

ഭൂരിഭാഗവും ഫ്രീ വിസകളും എളുപ്പത്തിൽ കഫാല മാറാനുള്ള സൗകര്യത്തിനായി സ്വതന്ത്ര പ്രൊഫഷനുകളായാണു ഇറങ്ങിയിരുന്നത്.അതിൽ പ്രധാനമായും ആമിൽ ആദി പ്രൊഫഷനുകളിലുള്ള വിസകൾ തന്നെയാണു കൂടുതലും ഇഷ്യു ചെയ്തിരുന്നത്.

ഏതായാലും സ്വതന്ത്ര പ്രൊഫഷനുകൾ നിർത്തലാക്കുന്നതോടെ താത്ക്കാലികമായി കച്ചവടാർഥം ഇറങ്ങുന്ന വിസകളുടെ എണ്ണം കുറഞേക്കും.

അതേ സമയം നിലവിൽ ആമിൽ ആദി പോലുള്ള സ്വതന്ത്ര പ്രൊഫഷനുകളിലുള്ള ഇഖാമയുള്ളവർക്ക് പുതിയ തീരുമാനം വിലങ്ങാകില്ല എന്നാണ്‌ റിപ്പോർട്ടുകൾ.

ഇവർ മറ്റൊരു കംബനിയിലേക്ക് കഫാല മാറാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർക്ക് ആദ്യം കംബനിയിലുള്ള ഒരു പ്രൊഫഷനിലേക്ക് തങ്ങളുടെ ഇഖാമ പ്രൊഫഷനും മാറ്റേണ്ടി വരും എന്ന് മാത്രം.

നിലവിൽ ആമിൽ ആദി പോലുള്ള വിസകൾ ഇഷ്യു ചെയ്തത് ലഭിച്ച് സ്റ്റാംബിംഗ് കാത്തിരിക്കുന്നവർക്കും പുതിയ തീരുമാനം പ്രയാസം ഉണ്ടാക്കിയേക്കില്ല.

ആമിൽ ആദി പോലുള്ള സ്വതന്ത്ര പ്രൊഫഷനുകളിൽ പുതിയ വിസകൾ ഇറങ്ങുന്നതും കഫാല മാറ്റുന്നതും നിർത്തലാക്കിയതായി സൗദിയിലെ ചില മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്