ഭീകരരെ സഹായിച്ചവരുടെ പട്ടികയിൽ രണ്ട് ഇന്ത്യക്കാർ; പേര് പുറത്ത് വിട്ട് സൗദി
ഹൂത്തി ഭീകരർക്ക് ധനസഹായം ചെയ്ത വ്യക്തികളുടെയും കംബനികളുടെയും പട്ടിക സൗദി പുറത്ത് വിട്ടു.
രണ്ട് ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 10 വ്യക്തികളും 15 കംബനികളും പട്ടികയിൽ പെടുന്നുണ്ട്.
ചിരഞ്ജീവ് കുമാർ സിംഗ്, മനോജ് സബർവാൾ എന്നിവരാണ് ഇന്ത്യക്കാർ.
സൗദി ദേശീയ സുരക്ഷാ വിഭാഗം പുറത്ത് വിട്ട 10 വ്യക്തികളും 15 സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തിൽ ഇടപാടുകൾ നടത്തുന്നതും സഹായിക്കുന്നതും നിയമ വിരുദ്ധ പ്രവർത്തനമായി പരിഗണിക്കുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
ഇറാനിയൻ റെവൊലൂഷ്യണറി ഗാർഡിന്റെ കീഴിലുള്ള ഖുദ്സ് ഫോഴ്സിന്റെ സഹായത്തോടെയാണു ഹൂത്തികൾക്ക് ധന സഹായം നൽകിയത് എന്നാണ് റിപ്പോർട്ട്.
സൗദി സെക്യൂരിറ്റി കൗൺസിൽ പ്രമേയ പ്രകാരം ഭീകരരെ പിന്തുണക്കുന്നവരുടെ എല്ലാ വിധ സാംബത്തിക ഇടപാടുകളും മരവിപ്പിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa