സൽമാൻ രാജാവ് ജിദ്ദയിൽ
ജിദ്ദ: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ജിദ്ദയിലെത്തി.
മക്ക ഗവർണ്ണറും റോയൽ കോർട്ട് മുഖ്യോപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ രാജാവിനെ സ്വീകരിച്ചു.
റോയൽ കോർട്ട് ചീഫ് ഫഹദ് അൽ ഈസ, റോയൽ കോർട്ട് പ്രോട്ടോക്കോൾ ചീഫ് ഖാലിദ് അൽ അബാദ്, രാജാവിന്റെ ഡെപ്യൂട്ടി സെക്രട്ടറി ഫഹദ് അൽ അസ്‌കർ തുടങ്ങി ഉയർന്ന ഒഫീഷ്യലുകൾ രാജാവിനെ അനുഗമിച്ചിരുന്നു.
നേരത്തെ റിയാദിൽ നിന്ന് രാജാവിനെ യാത്രയയക്കാൻ റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും ഡെപ്യൂട്ടി ഗവർണ്ണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാനും സന്നിഹിതരായിരുന്നു.
വിശുദ്ധ റമളാൻ മാസം മക്കയിലെ കൊട്ടാരത്തിലാണ് രാജാവ് സാധാരണയായി ചിലവഴിക്കാറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa