സൗദിയിൽ മാസപ്പിറവി കണ്ടു
സൗദിയിലെ സുദൈറിൽ മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ശനിയാഴ്ച റമളാൻ വ്രതാരംഭം.
സൗദി റോയൽ കോർട്ടും ശനിയാഴ്ച റമളാൻ 1 ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
മാസപ്പിറവി നിരീക്ഷണക്കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മാസപ്പിറവി നിരീക്ഷിച്ചിരുന്നു.
ഇന്ന് മാസപ്പിറവി ദർശിക്കാൻ 90 ശതമാനവും സാധ്യയുളളതായി ഗോളശാസ്ത്ര വിദഗ്ധർ നേരത്തെ സൂചന നൽകുകയും ചെയ്തിരുന്നു.
സൗദിക്ക് പുറമേ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച തന്നെയാണ് വ്രതാരംഭം.
ഒമാനിൽ വെള്ളിയാഴ്ച മാസപ്പിറവി ദർശിക്കാതിരുന്നതിനാൽ ശനിയാഴച ശ അബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ആയിരിക്കും വ്രതാരംഭം.
സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ലോക മുസ് ലിംകൾക്ക് റമളാൻ ആശംസകൾ നേർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa