സൽമാൻ രാജാവിന്റെ റമളാൻ സന്ദേശം വായിക്കാം
വിശുദ്ധ റമളാനോടനുബന്ധിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ റമളാൻ സന്ദേശം.
*ഈ മഹത്തായ മാസം സൽകർമ്മങ്ങൾക്കും അനുസരണ പ്രവർത്തനങ്ങൾക്കുമുള്ള കാലമാണ്.ആത്മാവിനെ ശുദ്ധീകരിക്കാനും ഭിന്നതകൾ വെടിയാനുമുള്ള അവസരവുമാണിത്.
റമളാനിൽ ഫലം കൊയ്യാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. നിശ്ചയം അവൻ എല്ലാം കേൾക്കുന്നവനും ഉത്തരം നൽകുന്നവനും ആണ്.
അല്ലാഹുവിന്റെ കൃപയാൽ, കൊറോണ എന്ന മഹാമാരിയുടെ തകർച്ചയോടെ, പ്രയാസങ്ങൾക്ക് ശേഷം ആശ്വാസവുമായാണ് റമളാൻ നമ്മിലേക്ക് എത്തിയത്.
മഹാമാരിയെ ഉപരോധിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും നമ്മൾ നേടിയ മഹത്തായ വിജയത്തിന് സർവശക്തനായ അല്ലാഹുവിനു നന്ദി. അല്ലാഹുവിന്റെ അനുഗ്രഹവും രാജ്യത്തിന്റെ ശക്തമായ പരിശ്രമവുമാണ് എല്ലാം ശുഭകരമാകാൻ കാരണം.
രണ്ട് വിശുദ്ധ മസ്ജിദുകൾ, ഹജ്ജ് ഉംറ തീർഥാടകർ, സന്ദർശകർ എന്നിവരെ സേവിക്കാനാകുന്നതിലൂടെ അല്ലാഹു നമ്മെ ആദരിച്ചതിൽ നമ്മൾ അഭിമാനിക്കുന്നു.
രാജ്യത്തെയും ഇരു ഹറമുകളിലെയും കൊറോണ നിയന്ത്രണങ്ങൾ നീക്കാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
അതിർത്തികളിലും മറ്റും നിലയുറപ്പിച്ചിരിക്കുന്ന തങ്ങളുടെ രാജ്യത്തെ സേവിക്കാൻ സമർപ്പിതരായ, നമ്മുടെ ധീരരായ സൈനികർക്കും, എല്ലാ സൈനിക മേഖലകളിലെയും, സർക്കാർ മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും, എനിക്ക് നന്ദി പറയാതിരിക്കാനാവില്ല അവർക്ക് അർഹമായ ഉന്നത പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
അല്ലാഹു നമ്മിൽ നിന്നും നിങ്ങളിൽ നിന്നും വ്രതവും നമസ്ക്കാരവും സൽകർമ്മങ്ങളും സ്വീകരിച്ച് വിജയവും പ്രതിഫലവും നൽകട്ടെ, അല്ലാഹു നമ്മുടെ രാജ്യത്തെയും ലോകത്തിലെ എല്ലാ രാജ്യങ്ങളെയും എല്ലാ തിന്മകളിൽ നിന്നും നിന്നും സംരക്ഷിക്കട്ടെ”.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa