മാസപ്പിറവി ദർശിച്ചവർക്ക് സൗദി സുപ്രീം കോടതി 5000 റിയാൽ വീതം നൽകിയെന്ന പ്രചാരണം വാസ്തവമോ?
റമളാൻ മാസപ്പിറവി ദർശിച്ചവർക്ക് സൗദി സുപ്രീം കോടതി 5000 റിയാൽ വീതം പാരിതോഷികം നൽകിയെന്ന പ്രചാരണം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇക്കാര്യം സൗദി സുപ്രീം കോർട്ട് നിഷേധിച്ചു.മാസപ്പിറവി ദർശിച്ചത് സ്ഥിരീകരിക്കുന്നവർക്ക് സുപ്രീം കോടതി ഒരു പാരിതോഷികവും നൽകുന്നില്ലെന്ന് അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ടറും വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 11 വാനനിരീക്ഷകരെ സുപ്രീം കോടതി ബന്ധപ്പെട്ടിരുന്നു.
അതേ സമയം മാസം ദർശിക്കുന്ന ആർക്കും അത് സ്ഥിരീകരിക്കാൻ അവസരം നൽകിക്കൊണ്ട് 39 കോടതികൾ അവയുടെ വാതിലുകൾ തുറന്നിടുകയും ചെയ്തിരുന്നതായും റിപോർട്ടർ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa