Wednesday, November 27, 2024
Saudi ArabiaTop StoriesWorld

യമൻ യുദ്ധം;രണ്ട് മാസത്തേക്ക് വെടി നിർത്തൽ

യമൻ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ രണ്ട് മാസത്തേക്ക് വെടി നിർത്തലിനു കരാറായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

സൗദി നേതൃത്വത്തിൽ ഉള്ള അറബ് സഖ്യ സേനയും ഇറാനിയൻ പിന്തുണയുള്ള ഹൂത്തികളും തമ്മിലാണ് വെടി നിർത്തൽ കരാറിനു തീരുമാനമായത്.

2016ൽ ആരംഭിച്ച യമൻ യുദ്ധത്തിനു ശേഷം ഇത് വരെ 4 ലക്ഷം ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. അതിൽ 60% വും പട്ടിണി കാരണമാണെന്നതാണു റിപ്പോർട്ട്.

റമളാൻ ആരംഭമായ ശനിയാഴ്ച മുതൽ നിലവിൽ വന്ന വെടി നിർത്തൽ കരാർ കാലാവധി രണ്ട് മാസത്തിനു ശേഷം ദീർഘിപ്പിക്കാനും സാധ്യതയുണ്ട്.

സന്ധി ചർച്ചകൾക്ക് വഴി തെളിയിച്ച സൗദിയുടെയും ഒമാന്റെയും ശ്രമങ്ങളെ യു എസ്‌ പ്രസിഡന്റ് ബൈഡൻ അഭിനന്ദിച്ചു.

റിയാദിൽ വെച്ച് യമൻ പ്രശ്ന പരിഹാരത്തിനായി അന്താരാഷ്ട്ര തല ചർച്ചകൾ നടന്നതിനോടനുബന്ധിച്ചാണ് ഇപ്പോൾ വെടി നിർത്തലിനു തീരുമാനമായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്