Tuesday, September 24, 2024
Saudi ArabiaTop Stories

ഒന്നേക്കാൽ ലക്ഷത്തിലധികം റിയാലുമായി സൗദിയിൽ വിദേശി യാചക സ്ത്രീ പിടിയിൽ

ഭിക്ഷാടനം നടത്തിക്കിട്ടിയ വൻ തുകയുമായി സൗദിയിൽ വിദേശി വനിത പിടിയിൽ.

ജിബൂത്തി സ്വദേശിനിയായ ഒരു അതിർത്തി നിയമ ലംഘകയാണ് പിടിക്കപ്പെട്ടത്.

ഈ സ്ത്രീയിൽ നിന്ന് ഭിക്ഷാടനത്തിലൂടെ നേടിയ 1.32ലക്ഷം റിയാൽ പിടികൂടിയിട്ടുണ്ട്.

യാചകരെ ഒരു തരത്തിലും സഹായിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നംബറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുമുള്ളവർ 999 എന്ന നമ്പറിലും ഭിക്ഷാടന കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ജിബൂട്ടി വനിതയെ പണവുമായി പിടികൂടിയ ദൃശ്യം സൗദി ആഭ്യന്തര പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്