Thursday, December 5, 2024
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും വലിയ നോമ്പ് തുറകളിൽ സംഗമിക്കാൻ വീണ്ടും അവസരം ലഭിച്ച നിർവൃതിയിൽ വിശ്വാസികൾ

കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷമായി നടക്കാതിരുന്ന ഹറമുകളിലെ ഇഫ്താർ സംഗമങ്ങൾ വീണ്ടും സജീവമായി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താർ സംഗമങ്ങളായി പരിഗണിക്കപ്പെടുന്ന ഇരു ഹറമുകളിലെയും നോമ്പ് തുറകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം ഒരുമിച്ചത്.

മസ്ജിദുന്നബവിയിൽ മാത്രം ഇന്നലെ വിതരണം ചെയ്തത് 1,54,000 ഇഫ്താർ വിഭവങ്ങളായിരുന്നു.

2500 ലധികം ഇഫ്താർ പെർമിറ്റുകളായിരുന്നു മസ്ജിദുന്നബവിയിൽ അനുവദിച്ചത്.

വരും ദിനങ്ങളിൽ ഇരു ഹറമുകളിലേക്കുമുള്ള വിശ്വാസികളുടെ ഒഴുക്ക് വീണ്ടും വർദ്ധിക്കും എന്നാണ് കരുതപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്