ലിഫ്റ്റിൽ കുടുങ്ങി മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
തനിയെ ചലിച്ച ലിഫ്റ്റിനുള്ളിൽ കുടുങ്ങി മലപ്പുറം സ്വദേശിക്ക് കുവൈത്തിൽ ദാരുണാന്ത്യം.
ചമ്രവട്ടം സ്വദേശി തെക്കേവളപ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ശാഫിയാ ണ് ശനിയാഴ്ച മരിച്ചത്.
ബഖാല ജീവനക്കാരനായ ഷാഫി ജോലിയുടെ ഭാഗമായി നോമ്പ് തുറന്ന ശേഷം ഒരു കെട്ടിടത്തിലെ പഴയ മോഡൽ ലിഫ്റ്റിൽ ഡെലിവറി സാധനങ്ങളടങ്ങിയ ട്രോളിയുമായി കയറിയതായിരുന്നു.
ട്രോളി ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ ഷാഫി ലിഫ്റ്റിൽ നിന്ന് തല വെളിയിലേക്ക് ഇട്ട് നോക്കുകയും ആ സമയം തല പുറത്തും ഉടൽ ലിഫ്റ്റിനകത്തും ആയ നിലയിൽ ലിഫ്റ്റ് ഓട്ടോമാറ്റിക്കായി ഉയരുകയുമായിരുന്നു. സിവിൽ ഡിഫൻസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഏതാനും മാസങ്ങൾക്ക് മുംബാണു ഷാഫി നാട്ടിൽ നിന്നെത്തിയത്. ഉമ്മാച്ചുവാ ണ് ഷാഫിയുടെ മാതാവ്. ഭാര്യയും മൂന്ന് കൂട്ടികളുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa