ഓ വിദ്യാഭ്യാസ മന്ത്രീ, ഇത്രയും മതി , റമളാൻ പഠിക്കാനുള്ളതല്ല: സൗദി ബാലന്റെ ക്ലിപ് വൈറലാകുന്നു
സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റമളാനിൽ വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ സമിശ്ര പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായിരിക്കുന്നത്.
പലരും ക്ലാസുകൾ റമളാനിൽ പുനരാരംഭിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ചിലർ അതിനെ എതിർത്ത് കൊണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇത്തരത്തിൽ, റമളാൻ ക്ലാസുകൾക്കെതിരെയുള്ള ഒരു സൗദി ബാലന്റെ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഓ വിദ്യാഭ്യാസ മന്ത്രീ, ഇനി മതി, ഇത് ഞങ്ങൾക്ക് താങ്ങാനാകുന്നില്ല. റമളാൻ ആരാധനക്കുള്ളതാണ്, പഠിക്കാനുള്ളതല്ല എന്ന് തുടങ്ങി പരാമർശങ്ങളാണ് കുട്ടി പറയുന്നത്.
റമളാനിൽ യുദ്ധം വരെ നടന്നിട്ടുണ്ട്. നിനക്ക് ക്ലാസിൽ പോകാനാണോ പ്രയാസം എന്ന് തുടങ്ങി സോഷ്യൽ മീഡിയയിൽ ആളുകൾ വിവിധ കമന്റുകളിടുന്നുമുണ്ട്.
നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് സൗദിയിൽ റമളാനിൽ വീണ്ടും വിദ്യാഭാസ സ്ഥാപനങ്ങൾ തുറക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ സൗദി ബാലന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa