സൗദിയിലെ സർക്കാർ ഹോസ്പിറ്റലുകളിൽ വിദേശികൾക്ക് ലഭ്യമല്ലാത്ത ചികിത്സകൾ ഇവയാണ്
സൗദിയിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ലഭ്യമല്ലാത്ത ചികിത്സകളെക്കുറിച്ച് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
അവയവം മാറ്റിവയ്ക്കൽ, ദന്തചികിത്സ, വന്ധ്യത, ഐവിഎഫ്, മജ്ജ മാറ്റിവയ്ക്കൽ എന്നിവ സർക്കാർ ഹോസ്പിറ്റലുകളിൽ വിദേശികൾക്ക് ലഭ്യമാകില്ല.
അതേ സമയം സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലുകൾ വിദേശികളുടെ ആക്സിഡന്റ് കേസുകൾ തള്ളാൻ പാടില്ല. ചികിത്സാ ചെലവുകൾ പിന്നിട് ഇൻഷൂറൻസ് കമ്പനികളുമായോ ഉത്തരവാദിത്വപ്പെട്ടവരുമായോ എല്ലാം ബന്ധപ്പെട്ട് ഈടാക്കാവുന്നതാണ്.
അടിയന്തിര സാഹചര്യങ്ങളിൽ വിദേശികൾക്ക് സര്ക്കാര് ഹോസ്പിറ്റലുകളിൽ ഡയാലിസിസ് സൗകര്യം ലഭ്യമാകും. ഈ വിവരം ഹോസ്പിറ്റൽ അധികൃതർ എമിറേറ്റിനെ അറിയിക്കണമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa