വിമാന ടിക്കറ്റിൽ തീവെട്ടിക്കൊള്ള;നടുവൊടിഞ്ഞ് പ്രവാസികൾ; നിരക്ക് കൂടാനുള്ള യഥാർത്ഥ കാരണം എന്ത്?
അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾ പൂർവ്വ സ്ഥിതിയിലായപ്പോൾ ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികളൂണ്ടായിരുന്നത്.
എന്നാൽ നേരെ തിരിച്ചാണ് അനുഭവം. ഏപ്രിലിനു മുമ്പുള്ള ടിക്കറ്റ് നിരക്കിനേക്കാൾ കൂടിയ നിരക്കിലാണ് ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാകുന്നത്.
നേരത്തെ സൗദിയിലേക്ക് ഈടാക്കിയതിനേക്കാൾ വലിയ വർദ്ധനവാണ് ഇപ്പോൾ ടിക്കറ്റ് നിരക്കുകളിൽ ഉണ്ടായിട്ടുള്ളതെന്ന് അനുഭവസ്ഥർ പറയുന്നു.
പല പ്രവാസികളും നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മാർച്ചിൽ ടിക്കറ്റ് എടുക്കാതെ ഏപ്രിലിലേക്ക് ടിക്കറ്റ് പർച്ചേസിംഗ് മാറ്റിയതായിരുന്നു.
എന്നാൽ ഏപ്രിലിൽ സൗദിയിലെ ജിസാനിലേക്ക് ടിക്കറ്റ് പർച്ചേസ് ചെയ്യാൻ ശ്രമിച്ചപ്പോൾ 35,000 ത്തിലധികം രൂപയാണ് നിരക്ക് കാണിക്കുന്നതെന്ന് ഒരു പ്രവാസി സുഹൃത്ത് അറേബ്യൻ മലയാളിയെ അറിയിച്ചു.
ജിദ്ദയിലേക്കാണെങ്കിലും വലിയ നിരക്ക് തന്നെയാണ്. 28,000 ത്തിനു മുകളിൽ ഡയറക്റ്റ് ഫ്ലൈറ്റിനു നിരക്ക് ഈടാക്കുന്നുണ്ട്.
വിമാനക്കംബനികൾ അനുവദിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ചില വൻ കിട ട്രാവൽ ഏജൻസികൾ ബൾക് ബുക്കിംഗ് നടത്തുന്നത് കൊണ്ടാണ് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാകാത്തത് എന്നാണ് ട്രാവൽസ് മേഖലയിലുള്ള ചിലർ അറേബ്യൻ മലയാളിയെ അറിയിച്ചത്.
കുറഞ്ഞ നിരക്കിൽ വിമാനക്കംബനികൾ നൽകുന്ന ടിക്കറ്റുകൾ ഇത്തരത്തിൽ ബൾക് പർച്ചേസ് ചെയ്യുന്ന ട്രാവൽ ഏജൻസികൾ പിന്നീട് വലിയ തുകക്കാണു വിൽക്കുന്നത്.
ചെറിയ നിരക്കിലുള്ള ടിക്കറ്റുകളെല്ലാം വൻ കിട ട്രാവൽസുകാർ ആദ്യമേ ബുക്ക് ചെയ്തതിനാൽ പിന്നീട് ഫ്ലൈറ്റിന്റെ സൈറ്റിൽ ബാക്കിയുള്ള കൂടിയ നിരക്കിലുള്ള ടിക്കറ്റുകൾ മാത്രമേ ലഭ്യമാകൂ. സ്വഭാവികമായും സൈറ്റിൽ കാണുന്ന കൂടിയ നിരക്കിൽ തന്നെ നേരത്തെ കുറഞ്ഞ നിരക്കിൽ ബൾക് ബുക്ക് ചെയ്ത ടികറ്റുകൾ വൻ കിട ട്രാവൽസുകാർക്ക് വിൽക്കാനും സാധിക്കും.
ചുരുക്കത്തിൽ വൻ കിട ട്രവൽസുകാരുടെ ലാഭക്കൊതി കാരണം സാധാരണക്കാരായ പ്രവാസികൾ കടം വാങ്ങിയും മറ്റും ടിക്കറ്റ് പർച്ചേസ് ചെയ്യേണ്ട അവസ്ഥയാണുള്ളത്.
സൗദിയിലേക്ക് മാത്രമല്ല മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ഈ സ്ഥിതിയാണുള്ളതെന്ന് ട്രാവൽ മേഖലയിലുള്ളവർ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
ഏതായാലും കൊറോണ മുതൽ തുടങ്ങിയ പ്രവാസികളുടെ പ്രയാസത്തിനു ഇനിയും അറുതിയായിട്ടില്ല എന്ന് തന്നെ പറയാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa