Saturday, November 23, 2024
Saudi ArabiaTop Stories

ഇങ്ങനെയും ചില കഫീലുമാരുണ്ട്; ഇന്ത്യക്കാരനായ തൊഴിലാളിക്ക് ശമ്പള കുടിശ്ശികയിലും മറ്റും നൽകാനുള്ള വൻ തുക കൈമാറാനായി വഴിയന്വേഷിച്ച് സൗദി പൗരൻ

തൊഴിലാളികൾക്ക് നൽകാനുള്ള വേതനം കൃത്യമായും മുഴുവനായും നൽകാതെ പ്രയാസപ്പെടുത്തുന്ന പല തൊഴിലുടമകളെക്കുറിച്ചും നമ്മൾ കേട്ടിരിക്കും.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനായിരിക്കുകയാണ്  ബിശക്കാരനായ ഒരു സൗദി പൗരൻ തന്റെ വ്യത്യസ്തമായ സമീപനത്തിലൂടെ.

3 വർഷം മുമ്പ് അവധിയിൽ പോയ കാശ്മീരിയായ തന്റെ തൊഴിലാളിയെ കണ്ടെത്താൻ മാർഗം അന്വേഷിച്ച് സ്പോണസർ ഇന്ത്യൻ എംബസിയിൽ എത്തുകയായിരുന്നു.

മൂന്ന് വർഷം മുമ്പ് തൊഴിലാളിക്ക് നൽകാനുള്ള വേതനവും സർവീസ് ബെനെഫിറ്റും അടക്കമുള്ള 35,000 റിയാൽ നൽകാനാണു സ്പോൺസർ എംബസിയെ ബന്ധപ്പെട്ടത്.

സ്പോൺസറുടെ കയ്യില തൊഴിലാളിയെ ബന്ധപ്പെടാനുള്ള യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് പണ്ട് തൊഴിലാളിയുടെ ഭാര്യയുടെ പേരിൽ പണമയച്ച സ്ലിപ് മാത്റം.

തുടർന്ന് ഒരു എംബസി ഉദ്യോഗസ്ഥൻ പണമയച്ച സ്ലിപിലെ വിവരങ്ങൾ വെച്ച് ജവാസാത്തിൽ പോകുകയും ഇന്ത്യൻ തൊഴിലാളിയുടെ ഇഖാമ നമ്പർ കണ്ടെത്തു ശേഷം സമൂഹിക പ്രവർത്തകരുടെ സഹായത്തോടെ തൊഴിലാളിയുടെ നാട്ടിലെ കോണ്ടാക്റ്റ് ലഭിക്കുകയും ചെയ്യുകയായിരുന്നു.

ശേഷം സ്പോൺസർ ഇന്ത്യൻ തൊഴിലാളിയുമായി വീഡിയോ കാളിൽ ബന്ധപ്പെടുകയും തൊഴിലാളി ബാങ്ക് അക്കൌണ്ട് എടുത്ത ശേഷം പണം അയക്കാമെന്ന് അറിയിക്കുകയും ചെയ്തു.

ഏതായാലും തൊഴിലാളിയുടെ ബാധ്യത വീട്ടാനുള്ള മൂന്ന് വർഷത്തെ തന്റെ അലച്ചിലിനിനു അവസാനമായതിന്റെ സമാധാനത്തിലാണ് സ്പോൺസർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്