Saturday, September 21, 2024
Saudi ArabiaTop Stories

45 വയസ്സിനു താഴെയുള്ള സ്ത്രീകൾക്കും മഹ് റം ഇല്ലാതെ ഉംറ വിസ ലഭിക്കും

ജിദ്ദ: 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകൾക്കും മഹ് റം ഇല്ലാതെ ഉംറ വിസ ലഭ്യമാകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം.

ആ പ്രായത്തിലുള്ള സ്ത്രീകൾക്ക് ഉംറ നിർവഹിക്കാനും വിസ നൽകാനും അനുവാദമുണ്ടെന്നും അവർ  മഹ്‌റമിനോടോ സ്ത്രീകളുടെ ഗ്രൂപിനോടോ ബാധ്യസ്ഥരല്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

45 വയസ്സിനു താഴെയുള്ള സ്ത്രീകൾക്ക് ഉം റ വിസ ലഭിക്കുമോ എന്ന ഒരാളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.

നേരത്തെ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് മാത്രമേ മഹ് റം ഇല്ലാതെ ഉംറ വിസ ലഭിക്കുകയുള്ളൂ എന്നായിരുന്നു മന്ത്രാലയം അറിയിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്