ബൂസ്റ്റർ ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞാൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുമോ? സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു
തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ചില വാർത്തകളോട് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി പ്രതികരിച്ചു.
ബൂസ്റ്റർ ഡോസ് ( തേർഡ് ഡോസ്) സ്വീകരിച്ച് 6 മാസം കഴിഞ്ഞാൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടും എന്ന തരത്തിലുള്ള വാർത്ത ഡോ: അസീരി നിഷേധിച്ചു.
അതോടൊപ്പം 60 വയസ്സ് പിന്നിട്ടവർക്ക് നാലാമത് ഡോസ് സ്വീകരിക്കണമെന്ന വാർത്തയും തെറ്റാണെന്ന് അസീരി പ്രസ്താവിച്ചു.
18 വയസ്സ് പിന്നിട്ട എല്ലാവർക്കും രണ്ട് ബേസിക് ഡോസുകളും ഒരു ബൂസ്റ്റർ ഡോസും സ്വീകരിച്ചാൽ തന്നെ ഫുൾ ഇമ്യൂൺ ആകും. അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
എല്ലാവരും ഒഫീഷ്യൽ സോഴ്സുകളിൽ നിന്നുള്ള വാാർത്തകൾ മാത്രം സ്വീകരിക്കണം എന്നും അസീരി ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa