ജിദ്ദ പ്രവാസികൾക്ക് സന്തോഷ വാർത്ത; 15 റിയാലിന് എയർപോർട്ടിലേക്കും തിരിച്ചും സ്പീഡ് ബസ് സർവീസ് വരുന്നു
ജിദ്ദ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജിദ്ദ എയർപോർട്ടിലേക്കും തിരിച്ചും ഹൈസ്പീഡ് ബസ് സർവീസ് ആരംഭിക്കുന്നു.
ഈ വരുന്ന ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും എന്നാണ് ജിദ്ദ ട്രാൻസ്പോർട്ടേഷൻ സർവീസ് അറിയിച്ചിട്ടുള്ളത്.
മുഴുവൻ ദിവസവും മുഴുവൻ സമയവും പുതിയ സർവീസ് ലഭ്യമാകും.
ജിദ്ദ എയർപോർട്ട് കംബനിയും സാപ്റ്റ്കോയുമായും സഹകരിച്ച് കൊണ്ടാണ് പുതിയ പദ്ധതി.
നഗരത്തിൽ നിന്ന് ഒന്നാം ടെർമിനലിലേക്കും ഒന്നും രണ്ടും ടെർമിനലുകൾക്കിടയിലും സർവീസുകൾ മെച്ചപ്പെടുത്തും.
ബലദിലെ സാപ്റ്റ്കോ സ്റ്റേഷൻ, മദീന റോഡിൽ ഹയ്യുൽ ബഗ്ദാദിയ, ഫ്ലെമിംഗോ മാൾ, അന്ദലൂസ് മാൾ, ജിദ്ദ എയർപോർട്ട് എന്നിവിടങ്ങളിൽ ബസിനു സ്റ്റോപ്പ് ഉണ്ടാകും.
സാപ്റ്റ്കോ ആപ് വഴി ടിക്കറ്റുകൾ ലഭിക്കുമെന്നും 15 റിയാലിൽ കൂടുതൽ ടിക്കറ്റ് നിരക്ക് വരില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa