റമളാനിൽ ദാഹവും ക്ഷീണവും അലസതയും കുറക്കാൻ അനുയോജ്യമായ അത്താഴ ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം
പകൽ സമയത്ത് നിർജ്ജലീകരണം, ക്ഷീണം, അലസത, ദാഹം എന്നിവ കുറയ്ക്കാൻ സുഹൂർ (അത്താഴം) കഴിക്കേണ്ട രീതി സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.
വെള്ളം, പ്രകൃതിദത്ത ജ്യൂസുകൾ, ഗ്രീൻ സാലഡ്, ഓട്‌സ്, പഴങ്ങളുടെ രുചി ചേർത്ത തൈര് എന്നിവ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പെടുന്നു.
ഓറഞ്ച്, തണ്ണിമത്തൻ, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ ഫ്രഷ് പഴങ്ങളും റൊട്ടി, ചോറ്, പാസ്ത എന്നിവയും ഗുണം ചെയ്യുന്ന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു,
അതേസമയം അധിക ഉപ്പ്, മസാലകൾ എന്നിവ ഒഴിവാക്കണമെന്നും അവ നിർജ്ജലീകരണം, ദാഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
നിങ്ങൾ അത്താഴം കഴിക്കൂ, തീർച്ചയായും അത്താഴത്തിൽ ബറകതുണ്ട് എന്ന നബി വചനവും മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa