Wednesday, September 25, 2024
Saudi ArabiaTop Stories

ഹുറൂബാക്കാൻ നിബന്ധനകൾ പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം

തൊഴിലാളികളെ ഹുറൂബാക്കുന്നതിനു സൗദി മാനവ വിഭവശേഷി മന്ത്രാലയം നിബന്ധനകൾ പ്രഖ്യാപിച്ചു.

ഒരു തൊഴിലാളിയെ ഹുറൂബാക്കണമെങ്കിൽ അയാളുടെ വർക്ക് പെർമിറ്റ്‌ കാലാവധി അവസാനിച്ചിരിക്കണം.

ഹുറുബാക്കാനുള്ള അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഹുറൂബാക്കാനുള്ള അപേക്ഷയിൽ ചേംബർ ഓഫ് കൊമേഴ്സിന്റെ അറ്റ്സ്റ്റേഷൻ നിർബന്ധമാണ്.

അപേക്ഷ സമർപ്പിച്ച ശേഷം അധികൃതർ വിശദമായി കാര്യങ്ങൾ പഠിച്ച ശേഷമാണ് ഹുറൂബാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

തൊഴിലാളി കഫീലിനെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതും ഇഖാമ വാലിഡിറ്റി, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം, സ്ഥാപനം മന്ത്രാലയ ഉദ്യോഗസ്ഥർ സന്ദർശിച്ച റിപ്പോർട്ട് എന്നിവയെല്ലാം വിശദമായി പഠന വിധേയമാക്കും.

സ്പോൺസർ അനാവശ്യമായി ഹുറൂബാക്കുന്ന പ്രവണതകൾ വളരെയധികം കുറയാൻ പുതിയ നിബന്ധനകൾ സഹായകരമായേക്കുമെന്നാണു വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്