Wednesday, September 25, 2024
Saudi ArabiaTop Stories

മക്ക പ്രവിശ്യയിൽ പോലീസുകാരനെതിരെ അശ്ലീല പ്രയോഗം നടത്തിയ യുവാവ് പിടിയിൽ; വീഡിയോ

മക്ക പ്രവിശ്യയിൽ പോലീസുകാരനു നേരെ അശ്ലീല പ്രയോഗം നടത്തിയ യുവാവ് പിടിയിലായി.

ഇയാൾക്കെതിരെ എതിർ ദിശയിൽ വാഹനമോടിച്ചതിനു മുറൂർ പിഴ ചുമത്തിയപ്പോഴായിരുന്നു മോശം പെരുമാറ്റ പ്രകടനം നടത്തിയത്.

പ്രതി ഒരു സൗദി യുവാവാണെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു.

പ്രതിയുടെ മോശം പ്രവർത്തി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനെത്തുടർന്ന് എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടാൻ പബ്ലിക് പ്രൊസിക്യൂട്ടർ ഉത്തരവിട്ടിരുന്നു.

പ്രതി മോശം രീതിയിൽ പെരുമാറുന്നതും അറസ്റ്റ് ചെയ്തതും അടങ്ങുന്ന വീഡിയോ ക്ലിപ് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്