Monday, May 12, 2025
Saudi ArabiaTop Stories

ലുൽവാ രാജകുമാരിയുടെ ഖബറിനരികിൽ പൊട്ടിക്കരഞ്ഞ് പ്രാർഥിച്ച് മകൻ ഫൈസൽ രാജകുമാരൻ;വീഡിയോ

കഴിഞ്ഞ ദിവസം അന്തരിച്ച ലുൽവാ ബിൻ ത് ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമരിയുടെ മയ്യിത്ത് ഇന്ന് റിയാദിൽ ഖബറടക്കി.

അസർ നമസ്ക്കാരാനന്തരം നടന്ന ജനാസ നമസ്ക്കാരത്തിലും ഖബറടക്കച്ചടങ്ങുകളിലും പ്രമുഖ രാജകുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നു.

രാജകുമാരിയുടെ മകനും നോർത്തേൺ ബോർഡർ ഗവർണ്ണറുമായ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനു പുറമെ , റിയാദ് ഡെപ്യൂട്ടി ഗവർണ്ണർ മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാാൻ രാജകുമാരൻ, രാജകുമരിയുടെ സഹോദരൻ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ തുടങ്ങിയവർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരിൽ പെടുന്നു.
 
തന്റെ മാതാവിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഖബറിടത്തിൽ അവർക്ക് വേണ്ടി  ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ പ്രാർഥിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്