സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
സ്വകാര്യ മേഖലക്ക് ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു
ഏപ്രിൽ 30 ശനിയാഴ്ച അഥവാ റമളാൻ 29 ആയിരിക്കും അവസാന പ്രവൃത്തി ദിനം.
മെയ് 1 ഞായർ മുതൽ ആരംഭിക്കുന്ന അവധി 4 ദിവസം നീണ്ട് നിൽക്കും. മെയ് 5 വ്യഴാഴ്ച വീണ്ടും പ്രവൃത്തി ദിനമായിരിക്കും.
തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24 ലെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത് തൊഴിലുടമ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa