Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ വിദ്യാർഥികളുടെ പെരുന്നാൾ അവധിയിൽ മാറ്റം വരുത്തി സൽമാൻ രാജാവിന്റെ ഉത്തരവ്

ഏപ്രിൽ 21 വ്യാഴാഴ്ചയിലെ ക്ലാസ് അവസാനിക്കുന്നതോടെ വിദ്യാർഥികൾക്ക് പെരുന്നാൾ അവധി അനുവദിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.

നേരത്തെ ഏപ്രിൽ 25 തിങ്കളാഴ്ചയിലെ ക്ലാസ് അവസാനിക്കുന്നതോടെ പെരുന്നാൾ അവധി ആരംഭിക്കാനാായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.

വിദ്യാഭ്യാസ മേഖലയിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യത്തിന്റെ സന്തതികളോടുള്ള  നേതൃത്വത്തിന്റെ താത്പര്യവും ഉത്കണ്ഠയും സ്ഥിരീകരിക്കുന്നതാണ് ഈ തീരുമാനം.

അവധി നേരത്തെ ആരംഭിക്കാനുള്ള കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശം രാജാവ് അംഗീകരിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്