Thursday, December 5, 2024
Saudi ArabiaTop Stories

ഹുറൂബ് ഒഴിവാക്കാം; സംവിധാനം വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം

തൊഴിലാളിയെ ഹുറൂബാക്കി 20 ദിവസം കഴിഞ്ഞതിനു ശേഷം ഹുറൂബ് ഒഴിവാൻ തൊഴിലുടമക്ക് അനുമതി നൽകുന്ന സംവിധാനം സൗദി മാനവ് വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

സ്പോൺസർ ഹുറൂബ് ഒഴിവാക്കാനുള്ള ചേംബർ അറ്റസ്റ്റ് ചെയ്ത ഒരു ലെറ്റർ സമർപ്പിക്കുകയാണു ചേയ്യേണ്ടത്.

ഹുറൂബ് ഒഴിവാക്കിയ ശേഷം ഇഖാമ പുതുക്കാനുള്ള ലെവി അടക്കാൻ സ്പോൺസർ സന്നദ്ധനായിരിക്കണം

സ്ഥാപനം വർക്ക് പെർമിറ്റ് അടക്കാൻ സന്നദ്ധരായിരിക്കണം.

സ്ഥാപനം രേഖകളിൽ നിലവിലുണ്ടായിരിക്കണം.

തൊഴിലാളി ലേബർ ഓഫീസിൽ തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന പരാതി സമർപ്പിച്ചിരിക്കാൻ പാടില്ല.

തൊഴിലാളി തർഹീലിൽ അറസ്റ്റിൽ ആയിരിക്കാൻ പാടില്ല എന്നീ നിബന്ധനകളും ഹുറൂബ് ഒഴിവാക്കാൻ അപേക്ഷിക്കുന്ന സമയം പാലിച്ചിരിക്കണം.

ഹുറൂബ് ആക്കി 20 ദിവസം വരെ മറ്റു നടപടികളൊന്നും ഇല്ലാതെ ഇലക്ട്രോണിക് മാർഗത്തിലൂടെയും ഹൂറൂബ് ഒഴിവാക്കാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്