Wednesday, April 9, 2025
Saudi ArabiaTop Stories

ആഗോള ഖുർ ആൻ – ബാങ്ക് വിളി മത്സര വിജയികളെ പ്രഖ്യാപിച്ചു

സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ കീഴിൽ നടന്ന ആഗോള ഖുർ ആൻ ബാങ്ക് വിളി മത്സര  വിജയികളെ പ്രഖ്യാപിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു.

“വാക്കുകളുടെ സുഗന്ധം” എന്ന പേരിൽ നടന്ന ഖുർആൻ, ബാങ്ക് വിളി മത്സരത്തിലെ വിജയികൾക്കുള്ള വൻ സമ്മാനത്തുകകൾ തുർക്കി ആലു ശൈഖ് ആണു വിതരണം ചെയ്തത്.

മൊറോക്കൻ മത്സരാർത്ഥി യൂനസ് മുസ്തഫ ഗർബി വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 5 മില്യൻ റിയാൽ സമ്മാനത്തിനർഹനായി.

അതേ മത്സരത്തിൽ മത്സരാർത്ഥി മുഹമ്മദ് അയൂബ് ആസിഫ് രണ്ടാം സ്ഥാനം നേടി, രണ്ട് മില്യൻ റിയാൽ സമ്മാനം നേടി.

ഖുർ ആൻ പാരായണ വിഭാഗത്തിൽ മൂന്നാം റാങ്ക് നേടിയ മുഹമ്മദ് മുജാഹിദ് ഒരു മില്യൺ റിയാൽ സമ്മാനം നേടിയപ്പോൾ സയ്യിദ് ജാസിം അതേ വിഭാഗത്തിൽ നാലാം സ്ഥാനത്തെത്തി 5 ലക്ഷം റിയാൽ സമ്മാനം നേടി.

ബാങ്ക് വിളി മത്സരത്തിൽ  മൊഹ്‌സെൻ കാര ഒന്നാം സ്ഥാനം നേടി, 2 മില്യൻ റിയാൽ സമ്മാനം നേടി.

ബാങ്ക് വിളി മത്സരത്തിൽ  ആൽബിജാൻ സെലിക്ക് രണ്ടാം സ്ഥാനം നേടി, ഒരു മില്യൺ റിയാൽ സമ്മാനത്തിനർഹനായി.
അബ്ദുൾ റഹ്മാൻ ബിൻ അദേൽ മൂന്നാം സ്ഥാനം നേടി 5 ലക്ഷം റിയാൽ സമ്മാനത്തിനർഹനായി,  അനസ് അൽ-റാഹിലി നാലാം സ്ഥാനത്തെത്തി 2.5 ലക്ഷം റിയാൽ സമ്മാനത്തിനർഹനായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്