ഉംറ നിർവ്വഹിക്കാനുദ്ദേശിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശം; ഖത്മുൽ ഖുർആൻ സമയം വ്യക്തമാക്കി ശൈഖ് സുദൈസ്
ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്ന വിശ്വാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേകം നിർദ്ദേശങ്ങൾ നൽകി.
പ്രധാനമായും ഉംറ പെർമിറ്റിനു ശ്രമിക്കുന്നവർ തിരക്കില്ലാത്ത സമയം നോക്കി ബുക്ക് ചെയ്യണം.

അതോടൊപ്പം ത്വവാഫ് ചെയ്യുന്ന സമയം നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയും വേണമെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഇരു ഹറമുകളിലും വിശ്വാസികൾ ആത്മീയാന്തരീക്ഷത്തിൽ അവസാന പത്തിന്റെ ആദ്യ രാവിൽ പ്രാർഥനകൾ നടത്തി.

മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും പതിനായിരക്കണക്കിനു വിശ്വാസികളാണു പ്രാർഥനകൾക്കായി എത്തിയത്.
അതേ സമയം ഖത്മുൽ ഖുർആൻ റമളാൻ 29 ആം രാവിലെ തഹജ്ജുദിനു ശേഷമുള്ള വിത്ർ നമസ്ക്കാരത്തിൽ ആയിരിക്കുമെന്ന് ശൈഖ് സുദൈസ് അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa