ഏറ്റവും സിംപിളും എന്നാൽ പവർഫുളും ആയ അത്താഴ ഭക്ഷണം പരിചയപ്പെടാം
നോബെടുക്കുന്ന 99% പേരും അത്താഴം ഒഴിവാക്കാത്തവരായിരിക്കും. “നിങ്ങൾ അത്താഴം കഴിക്കൂ, അതിൽ ബറകതുണ്ട്” എന്ന നബി സ്വല്ലാല്ലാഹു അലൈഹി വസല്ലമയുടെ നിർദ്ദേശം തന്നെയാണ് നോംബുകാരെ അത്താഴം ഒഴിവാക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് തന്നെ പറയാം.
എന്നാൽ അത്താഴ ഭക്ഷണം എന്തായിരിക്കണം എന്നതിൽ പലർക്കും വ്യത്യസ്ത അഭിരുചികളാണുള്ളത്.
ഇവിടെ ഇപ്പോൾ ഏറ്റവും സിംപിൾ ആയ എന്നാൽ പവർഫുൾ ആയ ഒരു അത്താഴ മെനുവാണ് പരിചയപ്പെടുത്താൻ പോകുന്നത്.
നല്ല ഇനത്തിൽ പെട്ട മൂന്ന് ഈത്തപ്പഴവും ഒരു ബോട്ടിൽ മോരും ഏറ്റവും സിംപിൾ ആയതും പവർഫുൾ ആയതുമായ ഒരു അത്താഴ ഭക്ഷണമാണ്. മോര് ലഭിക്കുന്നില്ലെങ്കിൽ പച്ച വെളളമോ.ഇളം ചൂട് വെള്ളമോ ഉപയോഗിക്കാം.
തുടക്കക്കാർക്ക് പകൽ പ്രയാസപ്പെടുമെന്ന് ആധിയുണ്ടെങ്കിൽ ഈത്തപ്പഴത്തോടൊപ്പം ഒരു എഗ്ഗ് ഓം ലറ്റ് കൂടി ചേർത്താൽ നന്നാകും. ആവശ്യമെങ്കിൽ ഒരു കുക്കുംബർ കൂടി ചേർത്താൽ അത്താഴം റിച്ച് ആകും.
ജോലിത്തിരക്കുള്ളവർക്കും റൂമിൽ ഭക്ഷണം ഉണ്ടാക്കാൻ പ്രയാസമുള്ളവർക്കുമെല്ലാം മുകളിലെ മെനുകൾ ഏറെ അഭികാമ്യമാണ്.
സുബ്ഹ് ബാങ്ക് വിളിക്കുന്നതിന്റെ ഏകദേശം അര മണിക്കൂർ മുമ്പായി അത്താഴം കഴിക്കുന്നതാകും ഉത്തമം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa