ഹുറൂബാക്കിയ കഫീലിനെ നിയമ പോരാട്ടത്തിലൂടെ തോൽപ്പിച്ച അനുഭവം പങ്ക് വെച്ച് മലയാളി യുവാവ്
ജിദ്ദ: സ്പോൺസർ തൊഴിലാളികളെ അനാവശ്യമായി ഹുറൂബാക്കുന്ന (ഒളിച്ചോടിയതായി രേഖപ്പെടുത്തൽ) കഥകൾ പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്.
പല കഥകളിലെയും പര്യവസാനം തൊഴിലാളി സുരക്ഷാ വിഭാഗത്തിനു പിടിത്തം കൊടുത്ത് നിയമ ലംഘകനെന്ന പേരുമായി തർഹീൽ വഴി നാട്ടിലേക്ക് വിമാനം കയറുന്നതായിരിക്കും.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, തന്നെ അനാവശ്യമായി ഹുറൂബാക്കിയ കഫീലിനെതിരെ നിയമ നടപടിക്ക് മുതിർന്ന് വിജയിച്ച ഒരു മലയാളിയുടെ അനുഭവമാണു ഇവിടെ പങ്ക് വെക്കുന്നത്.
മലപ്പുറം സ്വദേശിയായ അബ്ദുല്ലയെ കഫീൽ യാതൊരു കാരണവും കൂടാതെ ഹുറുബാക്കുകയായിരുന്നു.
എന്നാൽ തന്നെ ഹുറൂബാക്കിയതായി തിരിച്ചറിഞ്ഞ അബ്ദുള്ള ലേബർ ഓഫീസിൽ തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് കേസ് ഫയൽ ചെയ്തു.
തുടർന്ന് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ കേസ് പല തവണയായി പരിഗണിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
അബ്ദുല്ല ജോലി ചെയ്തിരുന്ന കഫീലിന്റെ പേരിലുള്ള കടയിലും സമീപത്തെ കടയിലും അവിടങ്ങളിലുള്ള സിസിടിവി കാമറകളും മറ്റും എല്ലാം വിശദമായി പരിശോധിച്ച ലേബർ ഉദ്യോഗസ്ഥർക്ക് അബ്ദുല്ല കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നും ഒളിച്ചോടിയതാണെന്ന കഫീലിന്റെ റിപ്പോർട്ട് വ്യാജമാണെന്നും ബോധ്യമായി.
തുടർന്ന് അബ്ദുല്ലയോട് മറ്റൊരു സ്പോൺസറെ കണ്ടെത്താൻ ലേബർ ഓഫീസിൽ നിന്ന് ആവശ്യപ്പെടുകയും തദനുസരണം അബ്ദുല്ല പുതിയൊരു സ്പോൺസറെ കണ്ടെത്തുകയും ചെയ്തു.
ശേഷം സിസ്റ്റത്തിൽ നിന്ന് ഹുറൂബ് നീക്കി ലേബർ ഉദ്യോഗസ്ഥർ പുതിയ സ്പോൺസറിലേക്ക് കഫാല മാറാൻ അനുവദിക്കുകയും അബ്ദുല്ല പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറുകയും ചെയ്യുകയായിരുന്നു.
ഇത്തരം കേസുകൾ വരുമ്പോൾ ന്യായം നമ്മുടെ പക്ഷത്താണെങ്കിൽ പിടിത്തം കൊടുത്ത് നാടണയാൻ നിൽക്കാതെ നിയമ പരമായി നീങ്ങാൻ തുനിഞ്ഞാൽ, ഉദ്യോഗസ്ഥർ നമ്മെ സഹായിക്കാൻ റെഡിയാകുമെന്നും , എന്നാൽ അല്പം ക്ഷമയും തുടർച്ചയായ ഫോളോ അപ്പും ഉണ്ടായിരിക്കൽ നിർബന്ധമാണെന്നും അബ്ദുല്ല അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa