27 ആം രാവിന്റെ പുണ്യം തേടിയെത്തിയത് 20 ലക്ഷം വിശ്വാസികൾ;ചിത്രങ്ങൾ കാണാം
മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിൽ 27 ആം രാവിൽ 20 ലക്ഷം വിശ്വാസികൾ സംഗമിച്ചതായി റിപ്പോർട്ടുകൾ.
ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന രവായതിനാൽ തറാവീഹ് നമസ്ക്കാരത്തിലും തഹജ്ജുദ് നമസ്ക്കാരത്തിലും ഉംറ യിലും ഇഅതികാഫിലുമായി അസുലഭ നിമിഷങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു ഓരോ വിശ്വാസിയും.
മത്വാഫിലും മസ്ജിദുൽ ഹറാമിന്റെ മുറ്റത്തും പള്ളിക്കകത്തും മറ്റു ഏരിയകളിലുമെല്ലാം വിശ്വാസികൾ നിറഞ്ഞു കവിഞ്ഞിരുന്നു.
മസ്ജിദുന്നബവിയിലും പതിനായിരക്കണക്കിനു വിശ്വാസികളാണു 27ആം രാവിൽ സംഗമിച്ചത്.
ഖത്മുൽ ഖുർആൻ ദിനമായ 29ആം രാവിലും ഹറമുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa