സൗദിയിൽ മൊബൈൽ ഫോട്ടോകളെടുക്കുന്നവർ ജാഗ്രതൈ; പബ്ലിക് പ്രൊസിക്യൂഷന്റെ ശക്തമായ മുന്നറിയിപ്പ്
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നതിനെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ആരെങ്കിലും അങ്ങനെ ചെയ്താൽ തടവും പിഴയും ശിക്ഷിക്കപ്പെടുമെന്ന് പ്രൊസിക്യൂഷൻ ഊന്നിപ്പറഞ്ഞു.
മറ്റുള്ളവരുടെ ജീവിതം നിയമാനുസൃതമായും വ്യവസ്ഥാപിതമായും അവകാശങ്ങളും ഉറപ്പുകളും വഴി സ്ഥാപിതമായതാണ്.
അവ വിചാരണ ചെയ്യപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്താൽ ക്രിമിനൽ കുറ്റമായി പരിഗണിക്കും.
ആന്റി സൈബർ ക്രൈം നിയമ പ്രകാരം
ക്യാമറ മൊബൈൽ ഫോണുകളോ അത് പോലുള്ളവയോ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെട്ട് വിവരാവകാശ കുറ്റകൃത്യം ചെയ്യുന്ന ഓരോ വ്യക്തിക്കും ഒരു വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും പബ്ലിക് പ്രൊസിക്യൂഷൻ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa