ഒമാനിൽ മലയാളിയെ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മസ്‌കത്ത് : കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയിലെ ഒരു പള്ളിയിൽ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
പേരാംബ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീനെ (56)യാണ് സലാല സദയിലെ ഖദീജ പള്ളിയില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജുമുഅ നമസ്ക്കാരത്തിനായി രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി പള്ളിയിലേക്ക് പോയതായിരുന്നു മൊയ്തീന്‍.
പിന്നീട് പള്ളിയിൽ എത്തിയ ആളാണു മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പ്രസ്തുത പള്ളിയില്‍ ജുമുഅ നമസ്കാരം നിര്‍ത്തി വെച്ചിരുന്നു.
ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം, ഷംസുദ്ദീന്‍.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
