ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദക്ക് പുതിയ നേതൃത്വം
ജിദ്ദ : ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ 2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ഗഫൂർ വളപ്പൻ (പ്രസിഡന്റ്) ഷക്കീൽ ബാബു (ജനറൽ സെക്രട്ടറി) സലാഹ് കാരാടൻ (ട്രഷറർ). ഹംസ നിലമ്പൂർ, അബ്ദുൽ ഗനി എം, ജൈസൽ അബ്ദുറഹ്മാൻ (വൈസ് പ്രസിഡന്റുമാർ) ജരീർ വേങ്ങര, അബ്ദുൽ ജലീൽ സി എച്ച്, അലി അനീസ് എടവണ്ണ(സെക്രട്ടറിമാർ).
റിട്ടേണിംഗ് ഓഫീസർമാരായ ബഷീർ വള്ളിക്കുന്ന്, നജീബ് കളപ്പാടൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജി സി സി ഇസ്ലാഹി കോർഡിനേഷൻ കമ്മിറ്റി ഫിനാൻസ് കൺവീനർ നാസർ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.
വിവിധ വകുപ്പ് കൺവീനർമാരായി അബ്ദുറഹ്മാൻ ഫാറൂഖി (ദഅ്’വ) മൻസൂർ പൊന്നാനി, ഉസ്മാൻ കോയ (വെളിച്ചം, ഇ-ദഅ്’വ) അബ്ദുൽ റഷാദ് കരുമാറ, ഷാനവാസ് ബാബു (റിലീഫ്) എഞ്ചിനീയർ മുഹമ്മദ് വി കെ (ചെയർമാൻ : അൽ ഹുദാ മദ്രസ), ജമാൽ ഇസ്മായിൽ , ഇക്ബാൽ മാസ്റ്റർ (കൺവീനർ & അസി. കൺവീനർ. അൽ ഹുദാ മദ്രസ) അബ്ദുസ്സലാം ടി പി (മെമ്പർഷിപ്പ്) ഷമീം വെള്ളാടത്ത്, നാസർ സെയ്ൻ (മീഡിയ) അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, ഇബ്രാഹിം കണ്ണൂർ (ഇവന്റസ്, പിക്നിക്) അബ്ദുൽ നാസർ ടി, മുഹമ്മദ് മുസ്തഫ ആലുങ്ങൽ (വളണ്ടിയർ വിംഗ്) അബൂബക്കർ പട്ടിക്കാട്, നവാസ് നിലമ്പൂർ (ഫുഡ് & മെയ്ന്റനൻസ്) ശിഹാബ് പി സി, അൻവർ കടലുണ്ടി (ടാലെന്റ്റ് ടീൻസ്) ഷംസീർ ആമയൂർ (ഐ ടി, ഓഡിയോ & വീഡിയോ) ഷനൂൻ ബക്കർ (എംപ്ലോയ്മെൻറ് & കരിയർ ഗൈഡൻസ്) സമീർ വീരാൻ (ഓൾ ഇന്ത്യ ഇസ്ലാഹി സെന്റർ) എന്നിവരെയും തെരഞ്ഞെടുത്തു.
ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമത്തോടനുബന്ധിച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ ഗഫൂർ വളപ്പൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സി എച്ച് പ്രവർത്തന റിപ്പോർട്ടും , സലാഹ് കാരാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജരീർ വേങ്ങര സ്വാഗതവും മൻസൂർ കെ.സി നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
