സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച ഈദുൽ ഫിത്വർ; സൗദിയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയങ്ങൾ അറിയാം
ശനിയാഴ്ച മാസപ്പിറവി കാണാത്തതിനെത്തുടർന്ന് ഞായറാഴ്ച റമളാൻ 30 പൂർത്തിയാക്കുകയും തിങ്കളാഴ്ച ചെറിയ പെരുന്നാൾ ദിനമായിരിക്കുമെന്നും സൗദി റോയൽ കോർട്ട് ഔദ്യോഗികമായി അറിയിച്ചു.
ഒമാനിൽ ഞായറാഴ്ച മാസപ്പിറവി ദർശിച്ചാൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ.
സൗദിക്ക് പുറമെ ഖത്തർ ,യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ.
ചെറിയ പെരുന്നാൾ നമസ്ക്കാരം സൂര്യോദയത്തെത്തുടർന്ന് 15 മിനുട്ട് കഴിഞ്ഞായിരിക്കുമെന്ന് സൗദി മതകാര്യ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത് പ്രകാരം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ചെറിയ പെരുന്നാൾ നമസ്ക്കാര സമയം സൗദി സോഷ്യൽ മീഡിയാ ന്യുസ് അക്കൗണ്ടുകൾ വ്യക്തമാക്കി. ചില സ്ഥലങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയങ്ങൾ താഴെ കൊടുക്കുന്നു.
മക്ക: 06:04, മദീന: 06:01, റിയാദ് 05:33, ബുറൈദ: 05:41, ദമാം: 05:17, അബഹ:05:58, തബൂക്ക്: 06:08, ഹായിൽ:05:49, അറാർ:05:46, ജിസാൻ: 05:59, നജ്രാൻ:05:52, അൽബാഹ: 06:00, സകാക: 05:51.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa