ഈ വർഷം ലോക മുസ് ലിംകൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് മൂന്ന് ദിവസങ്ങളിലായി; വിശദമായി അറിയാം
മാസപ്പിറവി ദർശിച്ചതിന്റെയും റമളാൻ 30 പൂർത്തിയാക്കിയതിന്റെയും അടിസ്ഥാനത്തിൽ ഞായറാഴ്ചയും, തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പെരുന്നാൾ ആഘോഷിക്കുന്ന രാജ്യങ്ങൾ നിരവധിയുണ്ട്.
ജിസിസി രാജ്യങ്ങളിൽ മുഴുവൻ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ.
അതോടൊപ്പം ജോർദാൻ, സിറിയ, ഇറാഖ്, ഫലസ്തീൻ, യമൻ, ലെബനാൻ, ഈജിപ്ത്, സുഡാൻ, ലിബിയ, തുനീഷ്യ, അൾജീരിയ, മൗറിതാനിയ, സോമാലിയ, തുർക്കി, മലേഷ്യ, ബ്രൂണൈ, ഇന്തോനേഷ്യ, ഫിലിപൈൻസ്, തായ്ലാന്റ് എന്നീ രാജ്യങ്ങളിൽ എല്ലാം തിങ്കളാഴ്ചയാണ് ഈദുൽ ഫിത്വർ.
അതേ സമയം അഫ്ഗാനിസ്താൻ, മാലി, നൈജർ എന്നീ രാജ്യങ്ങളിൽ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. ശനിയാഴ്ച മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ചൊവ്വാഴ്ചയാണു പെരുന്നാൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa