21 സേവനങ്ങൾ ലഭിക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്താമെന്ന് ജവാസാത്ത്
മറ്റൊരു വ്യക്തിയെ ഇലക്ട്രോണിക് അനുമതി പത്രം നൽകി ചുമതലപ്പെടുത്തി ജവാസാത്തിൽ നിന്ന് നേരിട്ട് പൂർത്തീകരിക്കാൻ സാധിക്കുന്ന 21 സേവനങ്ങളെക്കുറിച്ച് ജവാസാത്ത് വ്യക്തമാക്കി. അവ താഴെ കൊടുക്കുന്നു.
ആശ്രിത്രർക്കുള്ള യാത്രാ പെർമിറ്റ് ഇഷ്യു ചെയ്യുക- കാൻസൽ ചെയ്യുക, പാസ്പോർട്ട് നഷ്ടപ്പെടൽ-കേട് വരൽ എന്നിവ റിപ്പോർട്ട് ചെയ്യുക, ഇഖാമ ഇഷ്യു ചെയ്യുക, ഇഖാമ പുതുക്കുക, ഇഖാമ കാർഡ് കൈപ്പറ്റുക.
റി എൻട്രി വിസ ഇഷ്യു ചെയ്യാനും കാൻസൽ ചെയ്യാനും, എക്സിറ്റ് വിസ ഇഷ്യു കെയ്യാനും കാൻസൽ ചെയ്യാനും, ഇഖാമ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യാനും, റെസിഡന്റിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യാനും, ഹുറൂബായത് അറിയിക്കാനും എല്ലാം പ്രതിനിധിയെ ഏൽപ്പിക്കാം.
അതോടൊപ്പം ആശ്രിത്രരെ ആഡ് ചെയ്യുക, വേർപിരിയിക്കുക, ആശ്രിതരെ കുടുംബ നാഥനിലേക്ക് മാറ്റുക, പ്രൊഫഷൻ ചെയ്ഞ്ച്, കഫാല മാറൽ, നഖ്ല് മ അലൂമാത്ത്, വിസിറ്റിംഗ് വിസ നീട്ടൽ എന്നിവക്കും പ്രതിനിധിയെ ഏൽപ്പിക്കാം.
ഇവക്ക് പുറമെ പാസ്പോർട്ട് ഇഷ്യു ചെയ്യുക, പുതുക്കുക, കൈപ്പറ്റുക, വിദേശ തൊഴിലാളി റി എൻട്രിയിൽ പോയി മടങ്ങി വരാത്തത് റിപ്പോർട്ട് ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാനും പ്രതിനിധികളെ ചുമതലപ്പെടുത്താം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa