ശനിയാഴ്‌ച, മെയ്‌ 16, 2026
Saudi ArabiaTop Stories

സൽമാൻ രാജാവ് സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു

സുപ്രധാന തീരുമാനങ്ങളും ഭരണ നേതൃത്വ പരിഷ്ക്കരണങ്ങളുമായി സൽമാൻ രാജാവ് ഇന്ന് പ്രധാനപ്പെട്ട ചില ഉത്തരവുകൾ പുറപ്പെടുവിച്ചു. അവ താഴെ കൊടുക്കുന്നു.

ത്വാഇഫിന്റെയും അൽ-അഹ്സയുടെയും വികസനത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കും.

സൗദ് ബിൻ നഹാർ ബിൻ സൗദ് ആൽ സൗദ് രാജകുമാരനെ തായിഫിന്റെ ഗവർണറായി മികച്ച റാങ്കിൽ നിയമിച്ചു

അൽ-അഹ്‌സ ഗവർണർ പ്രിൻസ് ബദർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ജൽവി അൽ സൗദ് രാജകുമാരനെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും സൗദ് ബിൻ തലാൽ ബിൻ ബദർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനെ അൽ-അഹ്‌സയുടെ ഗവർണറായി മികച്ച റാങ്കോടെ നിയമിക്കുകയും ചെയ്തു.

പ്രിൻസ് സൗദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ നാസർ ബിൻ അബ്ദുൽ അസീസ് ആൽ സൗദിനെ വടക്കൻ അതിർത്തി പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു.

പ്രിൻസ് സൗദ് ബിൻ അബ്ദുല്ല ബിൻ മൻസൂർ ബിൻ അബ്ദുല്ല ബിൻ ജൽവി ആൽ സൗദ് രാജകുമാരനെ ജിദ്ദ ഗവർണറായി മികച്ച റാങ്കിൽ നിയമിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്