ശനിയാഴ്‌ച, മെയ്‌ 16, 2026
Saudi ArabiaTop Stories

റൌളാ ശരീഫ് പ്രവേശന സമയത്തെക്കുറിച്ച് മസ്ജിദുന്നബവികാര്യ വകുപ്പ് വ്യക്തമാക്കി

മദീന അൽ മുനവ്വറ: റൌളാ ശരീഫിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള പ്രവേശന സമയത്തെക്കുറിച്ച് മസ്ജിദുന്നബവികാര്യ വകുപ്പ് വ്യക്തമാക്കി.

പുരുഷന്മാർക്ക് രണ്ട് സന്ദർഭങ്ങളിൽ ആണ്‌ റൌളാ പ്രവേശനം അനുവദിക്കുക.
അർദ്ധ രാത്രി മുതൽ ഫജ്ർ നമസ്ക്കാര സമയം വരെയും, ളുഹർ നമസ്ക്കാര ശേഷം മുതൽ ഇശാഅ് നമസ്ക്കാര സമയം വരെയുമാണ് പുരുഷന്മാാരുടെ പ്രവേശന സമയം.

സ്ത്രീകൾക്കും രണ്ട് സമയങ്ങളിലാണ് റൗളാ പ്രവേശനാനുമതി. ഫജ്ർ നമസ്ക്കാര ശേഷം മുതൽ ളുഹർ നമസ്ക്കാരത്തിനു മുമ്പ് വരെയും ഇശാഅ് നു ശേഷം അർദ്ധ രാത്രി വരെയുമാണ് സ്ത്രീകൾക്ക് പ്രവേശനാനുമതി.

റൗളാ പ്രവേശനത്തിനായി ഇഅ തമർനാ വഴി അപോയിന്റ്മെന്റ് എടുക്കേണ്ടതിന്റെ ആവശ്യകത അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്