ശനിയാഴ്‌ച, മെയ്‌ 16, 2026
Saudi ArabiaTop Stories

സൗദിയിൽ സഹോദരങ്ങളുടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: ഖാളിയടക്കം മൂന്ന്  പേർ മരിച്ചു

ഹായിലിലെ ക്രിമിനൽ കോടതി ഖാളി ശൈഖ് മുഹമ്മദ്‌ അവാദ് അൽ അൻസി വാഹനാപകടത്തിൽ മരിച്ചു.

ഖാളിക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരനും മറ്റൊരു സഹോദര പുത്രനും മരിച്ചിട്ടുണ്ട്. രണ്ട് സഹോദരങ്ങളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഖാളി ഓടിച്ച കാറും സഹോദരൻ ഓടിച്ച കാറും തമ്മിൽ തികച്ചും അപ്രതിക്ഷിതമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പെരുന്നാൾ ആശംസ നേരാനായി തങ്ങളുടെ പിതാവിന്റെ സമീപത്തേക്ക് പോകുകയായിരുന്നു ഖാളിയും സഹോദരങ്ങളും.

ശൈഖ് അൻസി 15 വർഷത്തോളം ജഡ്ജിയായും ഇമാം, പ്രബോധകൻ, പ്രസംഗകൻ, നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ചാരിറ്റബിൾ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടൂണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്