സൗദിയിൽ പരിശോധനകൾ ശക്തമായി തുടരുന്നു; കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പിടികൂടിയവരുടെ കണക്കുകൾ വെളിപ്പെടുത്തി അധികൃതർ
ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം തുടരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 10,842 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇതിൽ 6916 പേർ ഇഖാമ നിയമ ലംഘകരും 1008 പേർ തൊഴിൽ നിയമ ലംഘകരും ബാക്കിയുള്ളവർ അതിർത്തി നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിലേക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 352 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 56% യമനികളും 36% എത്യോപ്യക്കാരും 8% മറ്റു രാജ്യക്കാരും ആണ്.
അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 103 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 9 പേരും പിടിയിലായവരിൽ പെടുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 8208 പേരെ നാട് കടത്തിയതായും അധികൃതർ വ്യക്തമാക്കുന്നു.
അതിർത്തി നിയമ ലംഘകർക്ക് ഏതെങ്കിലും രീതിയിൽ സഹായം ചെയ്യുന്നവർക്ക് കനത്ത പിഴയും ജയിലും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa