150 വയസ്സിലധികം പ്രായമുള്ള ജീവിയടക്കം 1000 ത്തിലധികം പക്ഷി മൃഗാദികളുമായി ജിദ്ദ ജംഗിൾ ഒരുങ്ങുന്നു; ലൊക്കേഷൻ മാപ് കാണാം
ജിദ്ദ സീസണിന്റെ ഭാഗമായി സന്ദർശകർക്കായി സൗദി അറേബ്യയിലെ ഏറ്റവും വലിയ മൃഗശാല ജിദ്ദയിൽ ഒരുങ്ങുന്നു.
6 ലക്ഷം സ്ക്വയർ മീറ്റർ വിസ്ത്രിതിയിൽ ഒരുങ്ങുന്ന ജിദ്ദ ജംഗിൾ ഈ വരിന്ന ചൊവ്വാഴ്ച മുതലായിരിക്കും സന്ദർശകരെ സ്വീകരിക്കുക.
150 വർഷത്തിലധികം പ്രായമുള്ള മൃഗങ്ങൾ ഉൾപ്പെടെ 1,000-ത്തിലധികം ഇനം വന്യമൃഗങ്ങളും 200-ലധികം അപൂർവ പക്ഷികളും ജിദ്ദ ജംഗിളിൽ ഉൾക്കൊള്ളുന്നു.
അവിസ്മരണീയമായ അനുഭവം നൽകുന്നതിനായി ആഫ്രിക്കൻ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉഷ്ണമേഖലാ കാടിന്റെ നിറങ്ങളോടെയാണ് “ജിദ്ദ ജംഗിൾ” രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മൃഗങ്ങളുമായി ഇടപഴകാനും വന്യത അനുഭവിക്കാനും വിവിധ തരം എന്റർടെയ്ന്മെന്റ്, ഫുഡ് എന്നിവ ആസ്വദിക്കാനുമെല്ലാം ജിദ്ദ ജംഗിൾ അവസരമൊരുക്കുന്നുണ്ട്.
ജിദ്ദ ജംഗിളിലേക്കുള്ള റൂട്ട് മാപ്പ് കാണാനുള്ള ലിങ്ക്:
https://maps.app.goo.gl/EyqPTXMhX6AEaGu69
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa