സൗദിയിൽ ബൈക്ക് അപകടത്തിൽ പെട്ട് മലയാളി മരിച്ചു
റിയാദിലെ റൗളയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി കറ്റാടത്ത് മൊയ്തീൻ (45) മരിച്ചു.
ബൈക്കിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോകുന്നതിനിടെയായിരുന്നു അപകടം.
ഒരു അറബ് വംശജന്റെ കാർ മൊയ്തീന്റെ ബൈക്കിൽ കൂട്ടിയിടിക്കുകയായിരുന്നു.
അഞ്ച് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മൊയ്തീൻ കഴിഞ്ഞ അഞ്ച് വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യയും നാല് മക്കളുമുണ്ട്. മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കും
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa