സൗദിയിൽ വിദേശ ട്രക്കുകളുടെ പ്രവർത്തന സംവിധാനത്തിന് അംഗീകാരം
റിയാദ്: രാജ്യത്തിനുള്ളിൽ വിദേശ ട്രക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് അംഗീകാരം നൽകിയതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി (പിടിഎ) അറിയിച്ചു.
നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിനുള്ളിൽ ചില വിദേശ ട്രക്കുകളുടെ സാന്നിധ്യവും പ്രവർത്തനവും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച റിപ്പോർട്ടുകളെ തുടർന്നാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
“പുതിയ സംവിധാനം വിദേശ ട്രക്കുകൾക്ക് രാജ്യത്തിന് പുറത്ത് നിന്ന് രാജ്യത്തിനുള്ളിലെ ഒരു പ്രത്യേക ലക്ഷ്യസ്ഥാന നഗരത്തിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനോ അല്ലെങ്കിൽ അതേ ലക്ഷ്യസ്ഥാന നഗരത്തിലേക്കോ അതാത് രാജ്യത്തെ മടക്കയാത്രയുടെ പാതയിലുള്ള നഗരങ്ങളിലേക്കോ മടങ്ങുമ്പോൾ ചരക്ക് കൊണ്ടുപോകുന്നതിനോ അനുവദിക്കുന്നു.” അതോറിറ്റി പറഞ്ഞു,
അത്തരം ട്രക്കുകൾക്ക് പിടിഎയിൽ നിന്ന് പെർമിറ്റ് ലഭിക്കേണ്ടതുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa