ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് അൽ ജസീറ ലേഖിക കൊല്ലപ്പെട്ടു
ഇസ്രായേൽ അധിനിവേശ സേനയുടെ വെടിയേറ്റ് അൽ-ജസീറ ലേഖിക ഷിറീൻ അബു ആഖില കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ഇന്ന് (ബുധൻ) അറിയിച്ചു.
ജനീൻ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു വെടിയേറ്റത്. മാധ്യമപ്രവർത്തകൻ അലി അൽ സമുദിക്ക് പിന്നിൽ വെടിയേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
ജനീൻ അഭയാർത്ഥി ക്യാമ്പിൽ അധിനിവേശ സൈന്യം ഇരച്ചുകയറിയതിനെത്തുടർന്ന് നിരവധി ഫലസ്തീനികൾക്കും മാധ്യമപ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബെത്‌ലഹേമിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് 1971 ൽ ഷെറീൻ അബൂ ആഖില ജനിച്ചത്.
ജോർദാനിലെ യർമൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1991-ൽ ജേർണലിസത്തിലും മീഡിയയിലും ബിരുദം നേടി.ബിരുദാനന്തരം പലസ്തീനിൽ തിരിച്ചെത്തി പലയിടങ്ങളിലും ജോലി ചെയ്തു, പിന്നീട് 1997-ൽ അൽ-ജസീറയിൽ ചേർന്നു. ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ വെടിയുണ്ടകളാൽ മരിക്കുന്നതുവരെ പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ സംഭവങ്ങൾ കവർ ചെയ്യുന്നതിൽ അവർ പ്രവർത്തിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa