Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് രണ്ട് സ്വദേശി ഭീകരരുടെ വധശിക്ഷ നടപ്പാക്കി

കിഴക്കൻ പ്രവിശ്യയിൽ ശനിയാഴ്ച രണ്ട് സ്വദേശി ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

നിരവധി ഭീകരാക്രമണങ്ങളിൽ ഭാഗമാകുകയും പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ നിറയൊഴിച്ച് കൊലപ്പെടുത്തുകയും ഭീകര പ്രവർത്തനത്തിനു ധന സഹായം ചെയ്യുകയും സുരക്ഷാ സംവിധാനങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്തതിനാണു ഹുസൈൻ ബിൻ അലി ആൽ ബൂ അബ്ദുല്ല എന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്.

ഭീകര സെല്ലിൽ ഭാഗമാകുകയും കലാപാഹ്വാനം ചെയ്യുകയും തന്റെ വീട് ആയുധപ്പുരയാക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണവും കൊലപാതകവും നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാലുമാണു മുഹമ്മദ്‌ ബിൻ ഖിള്ർ അൽ അവാമി എന്ന സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയത്.

മറ്റൊരു കേസിൽ ഹൂത്തികൾക്ക് വേണ്ടി സഹായവും ചാരപ്രവൃത്തിയും നടത്തുകയും ഭീകരർക്ക് സായുധ പരിശീലനവും നിർദ്ദേശങ്ങളും നല്കിയ യമനി പൗരനെ ശനിയാഴ്ച റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നവർക്ക് പരമാവധി കടുത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്