Wednesday, November 27, 2024
Saudi ArabiaTop Stories

91,95 പെട്രോളുകൾ കൂട്ടിക്കലർത്തി വിറ്റ സൗദി വനിതയും വിദേശിയും അറസ്റ്റിൽ

മക്ക പ്രവിശ്യയിൽ പെട്രോൾ മായം കലർത്തി വില്പന നടത്തിയ കുറ്റത്തിന് സൗദി വനിതയും ബംഗ്ലാദേശ് പൗരനും അറസ്റ്റിലായതായി വണിജ്യ മന്ത്രാലയം അറിയിച്ചു.

പെട്രോൾ പമ്പ്‌ ഉടമയായ സൗദി വനിതയും തൊഴിലാളിയായ ബംഗ്ലാദേശ് പൗരനും ചേർന്ന് 91 പെട്രോളും 95 പെട്രോളും കൂട്ടിക്കലർത്തി വില്പന നടത്തുകയായിരുന്നു ചെയ്തത്.

പ്രതികളെ അപകീർത്തിപ്പെടുത്താനും പിഴ ഈടാക്കാനും ക്രിമിനൽ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജ ഇന്ധനം ഉപയോഗിച്ച് വാഹനം കേടായവർക്ക് പെട്രോൾ പമ്പ്‌ ഉടമയുടെ ചെലവിൽ വാഹനം നന്നാക്കിക്കൊടുക്കണമെന്നും വാണിജ്യ മന്ത്രാലയ വാക്താവ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്