സൗദിയുടെ എണ്ണേതര വരുമാനത്തിൽ വർദ്ധനവ്; ഈ വർഷം രേഖപ്ലെടുത്തിയത് 6 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന ബജറ്റ് മിച്ചം: വിശദമായി അറിയാം
ഇന്ന് പ്രസിദ്ധീകരിച്ച സൗദി ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഈ വർഷത്തെ ആദ്യ പാദത്തിലെ മൊത്തം ബജറ്റ് വരുമാനത്തിന്റെ 33.9% വും എണ്ണ ഇതര വരുമാനമാണെന്ന് വ്യക്തമാകുന്നു.
7% ശതമാനം വർദ്ധനവ് എണ്ണേതര വരുമാനത്തിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എണ്ണേതര വരുമാനം 88.2 ബില്യൺ റിയാലായിരുന്നെങ്കിൽ ഈ വർഷം അത് 94.3 ബില്യൺ റിയാലായി വർദ്ധിച്ചിരിക്കുകയാണ്.
278 ബില്യൺ റിയാലാണ് ഈ വർഷം ആദ്യ പാദത്തിലെ ബജറ്റ് വരുമാനം.
2022 ലെ ആദ്യ പാദത്തിൽ 66.1% ശതമാനമാണു എണ്ണ വരുമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 116.6 ബില്യൺ റിയാലായിരുന്നു എണ്ണവരുമാനമെങ്കിൽ ഈ വർഷം ആദ്യ പാദത്തിൽ അത് 183.7 ബില്യൺ റിയാലായി ഉയർന്നിരിക്കുകയാണ്.
ഈ വർഷം ആദ്യ പാദത്തിൽ സൗദി ബജറ്റ് 57.5 ബില്യൺ റിയാൽ മിച്ചം രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 220.5 ബില്യൺ റിയാലായിരുന്നു വരുമാനമെങ്കിൽ ഈ വർഷം ആദ്യ പാദത്തിൽ അത് 278 ബില്യൺ റിയാലായി ഉയർന്നിരിക്കുകയാണ്.
ഗവൺമെന്റ് ചെലവുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും കാരണമായ വളരെ കൃത്യമായ പ്രായോഗിക നടപടികൾ സർക്കാർ സ്വീകരിച്ചത് വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa