കിരീടാവകാശി അബുദാബിയിലേക്ക് തിരിച്ചു
സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ശൈഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അബുദാബിയിലേക്ക് തിരിച്ചതായി സൗദി റോയൽ കോർട്ട് അറിയിച്ചു.
ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതിനായി നിരവധി ലോക നേതാക്കൾ കഴിഞ്ഞ മണിക്കൂറുകളിൽ അബുദാബിയിലെത്തിയിരുന്നു.
മുഖ് രിൻ രാജകുമാരൻ അടക്കമുള്ള പ്രമുഖ സൗദി രാജകുടുംബാംഗങ്ങളും സൗദി ഒഫീഷ്യലുകളും കഴിഞ്ഞ ദിവസം അബുദാബിയിലെത്തി അനുശോചനം അറിയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ്, ഫ്രഞ്ച്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ അടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കൾ ശൈഖ് മുഹമ്മദ് ബിൻ സായിദിനെയും ഖലീഫ ബിൻ സായിദിന്റെ കുടുംബത്തെയും നേരിട്ട് കണ്ട് അനുശോചനം രെഖപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
