സൗദിയിൽ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും രണ്ട് ദിവസത്തെ വരാന്ത്യ അവധി മന്ത്രാലയം ആലോചിക്കുന്നു
സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും വാരാന്ത്യ അവധി രണ്ട് ദിവസമായി ഉയർത്തുന്നതിനായി ജോലി സമയവുമായി ബന്ധപ്പെട്ട തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള സാധ്യതകൾ പഠിച്ചു വരികയാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
“രാജ്യത്തിന്റെ വിഷൻ 2030 ന്റെ വെളിച്ചത്തിൽ ഗവൺമെന്റിന്റെ ലക്ഷ്യങ്ങളും തൊഴിൽ വിപണി തന്ത്രവും കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന തരത്തിൽ തൊഴിലാളികളുടെയും തൊഴിൽ വിപണിയുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രാലയം താൽപ്പര്യപ്പെടുന്നതായി വക്താവ് സ അദ് അൽ ഹമ്മദ് പറഞ്ഞു.
ഔദ്യോഗിക ജോലി സമയം പുനഃപരിശോധിക്കണമെന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയ വക്താവ്.
തൊഴിൽ നിയമത്തിൽ നിർദിഷ്ട ഭേദഗതികൾക്കായി മന്ത്രാലയം മുമ്പ് പ്രവർത്തിച്ചിട്ടുണ്ടെന്നും പൊതുജനാഭിപ്രായ വോട്ടെടുപ്പ് പ്ലാറ്റ്‌ഫോമിലൂടെ ഫീഡ്‌ബാക്കിനായി അവ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദികളെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി രണ്ട് ദിവസത്തെ വാരാന്ത്യ അവധി നടപ്പാക്കാനും ജോലി സമയം കുറയ്ക്കാനും മാനവ വിഭവശേഷി മന്ത്രാലയം ഉറച്ച തീരുമാനം എടുക്കണമെന്ന് ആവർത്തിച്ച് ആവശ്യം ഉയരുന്നുണ്ട്.
മന്ത്രാലയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, അത് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പ്രസിദ്ധീകരിക്കുമെന്നും വാക്താവ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa